മലബാര്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍ ഉദ്ഘാടനം 22ന്

Wednesday 20 February 2019 10:29 pm IST

 

കണ്ണൂര്‍: പാപ്പിനിശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരളാ ക്ലെയ്‌സ് ആന്റ് സെറാമിക് പ്രൊഡക്ട്‌സ് ലിമിറ്റഡ് സംസ്ഥാന സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് കമ്പനിയുടെ മാങ്ങാട്ടുപ്പറമ്പ് യൂണിറ്റില്‍ ആരംഭിക്കുന്ന സ്റ്റാര്‍ട്ടപ്പ് മലബാര്‍ ഇന്‍ക്യുബേഷന്‍ സെന്ററിന്റെ ഉദ്ഘാടനം 22ന് നടക്കും. വൈകീട്ട് ആറിന് മന്ത്രി ഇ.പി.ജയരാജന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സെന്റര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ.സജി ഗോപിനാഥ് പദ്ധതി വിശദീകരണം നടത്തും. മൈസോണ്‍ ചെയര്‍മാന്‍ ഇന്‍കുബേഷന്‍ സെന്റര്‍ അനുമതി പത്രം സ്വീകരിക്കും.

കമ്പനിക്ക് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി അഞ്ച് യൂനിറ്റുകള്‍ ഉണ്ടയിരുന്നു. എന്നാല്‍ പരിസ്ഥിതി പ്രശ്‌നം കാരണം രണ്ട് യൂനിറ്റുകള്‍ അടച്ചു പൂട്ടി. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറവ് കാരണം സ്ഥാപനം നിലവില്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് മറികടക്കുന്നതിനായി വൈവിധ്യ പദ്ധതികളിലൂടെ കമ്പനിയെ ലാഭത്തിലാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് തുടക്കം എന്ന നിലയില്‍ സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് ഇന്‍ക്യുബേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. പ്രാരംഭ ഘട്ടം എന്ന നിലയില്‍ 23,000 സ്‌ക്വയര്‍ ഫീറ്റില്‍ 50 സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നതിനും 305 സീറ്റുകളുമാണ് ഒരുക്കിയിട്ടുള്ളത്. വാര്‍ത്താാസമ്മേളനത്തില്‍ ടി.വി.രാജേഷ് എംഎല്‍എ, കമ്പനി ചെയര്‍മാന്‍ ടി.കെ.ഗോവിന്ദന്‍, അശോക് കുമാര്‍, ഷിലെന്‍ സുഗുണന്‍, സുഭാഷ് ബാബു എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.