പുഴ സംരക്ഷണ വിളംബര ജാഥ നടത്തി

Wednesday 20 February 2019 10:31 pm IST

 

കൊളച്ചേരി: കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുഴ സംരക്ഷണ വിളംബര ജാഥ നടത്തി. കീലത്ത് കടവില്‍ നടന്ന വിളംബര ജാഥ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.താഹിറ ഉല്‍ഘാടനം ചെയ്തു. അക്ഷര കോളേജ് പ്രിന്‍സിപ്പാള്‍ കെ.എന്‍.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി.വി.വത്സന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കിയ വിളംബര ജാഥയില്‍ കമ്പില്‍ മാപ്പി ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്‌കൗട്ട് വിഭാഗം, അക്ഷര കോളേജ് പരിസ്ഥിതി ക്ലബ്ബ്, തൊഴിലുറപ്പ് പദ്ധതി അംഗങ്ങള്‍ പങ്കെടുത്തു. ഗ്രമപഞ്ചായത്ത് സെക്രട്ടറി സിറില്‍ ജെറോം, അസി.സെക്രട്ടറി വിജയരാജ്, എം.നിഷ, ലബീബ് മാസ്റ്റര്‍, കോമളവല്ലി തുടങ്ങിയവര്‍ സംസാരിച്ചു. കീലത്ത് കടവില്‍ നിന്നാരംഭിച്ച വിളംബര ജാഥ, പന്ന്യങ്കണ്ടിക്കടവ് വഴി നണിയൂര്‍ കടവില്‍ സമാപിച്ചു.   

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.