ന്യൂദല്‍ഹി: രാജ്യത്ത് സ്വര്‍ണവിലയില്‍ സര്‍വകാല റെക്കോര്‍ഡ്. സ്വര്‍ണം പവന് 80 രൂപ ഉയര്‍ന്ന് 24,240 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 3030 രൂപയാണ് ഇന്നത്തെ വില. വിവാഹ സീസണ് പ്രമാണിച്ച് ചില്ലറ- മൊത്തവില്പനക്കാര് സ്വര്‍ണം വന്‍തോതില്‍ വാങ്ങിയതാണ് വില ഉയരാന്‍ കാരണം. ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം ദുര്‍ബലമായതും സ്വര്‍ണവില ഉയരാനിടയായതായി. അടുത്തിടെ മൂന്ന് സീസണുകളിലായി സ്വര്‍ണത്തിന് 450 രൂപയാണ് ഉയര്‍ന്നത്. വെള്ളി വിലയും ഉയര്‍ന്നിട്ടുണ്ട്. കിലോയ്ക്ക് 200 രൂപ ഉയര്‍ന്ന് വില 63,200 രൂപയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: