ന്യൂദല്‍ഹി: ഇന്ത്യക്കുവേണ്ടി യുഎസ് പ്രതിരോധ കമ്പനി പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കുന്ന എഫ്-21 യുദ്ധവിമാനം അവതരിപ്പിച്ചു.
എയ്റോ ഇന്ത്യ എയര്‍ ഷോയിലാണ് അമേരിക്കന്‍ പ്രതിരോധ കമ്പനിയായ ലോക്ഹീല്‍ഡ് മാര്ട്ടിന് ഇന്ത്യക്കായി നിര്‍മിക്കുന്ന എഫ്-21 അവതരിപ്പിച്ചത്. ലോക്ഹീല്ഡും ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റവും യോജിച്ച്, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലാണ് ഈ യുദ്ധവിമാനം നിര്‍മിക്കുക.
എഫ്-16ല്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ യുദ്ധവിമാനമാണ് എഫ്-21. നിരവധി ആക്രമണ സാധ്യതകളാണ് ഈ ഫൈറ്റര്‍ ജെറ്റിനെ വ്യത്യസ്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: