ടി.എസ്. കല്യാണരാമന് ഐഎഎ വേള്‍ഡ് കോണ്‍ഗ്രസില്‍ പ്രത്യേക ബഹുമതി

Thursday 21 February 2019 9:33 am IST

കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സിന്റെ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന് നാല്‍പ്പത്തിനാലാമത് ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിംഗ് അസോസിയേഷന്‍ (ഐഎഎ) വേള്‍ഡ് കോണ്‍ഗ്രസില്‍ പ്രത്യേക പുരസ്‌കാരം. കേരളത്തില്‍നിന്നുള്ള പ്രാദേശിക ബ്രാന്‍ഡായിരുന്ന കല്യാണ്‍ ജൂവലേഴ്‌സിനെ ദേശീയതലത്തിലും ആഗോളതലത്തിലും പ്രിയപ്പെട്ട ബ്രാന്‍ഡായി വളര്‍ത്തിയെടുക്കുന്നതിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം, കല്യാണ്‍ ജൂവലേഴ്‌സിന്റെ ദേശീയ ബ്രാന്‍ഡ് അംബാസഡറും ബോളിവുഡ് സൂപ്പര്‍സ്റ്റാറുമായ അമിതാഭ് ബച്ചന്‍ ടി.എസ്. കല്യാണരാമന് പുരസ്‌കാരം സമ്മാനിച്ചു.

  കല്യാണ്‍ ജൂവലേഴ്‌സിന്റെ മാര്‍ക്കറ്റിംഗ് കമ്യൂണിക്കേഷന്‍ മികവിന് ലഭിച്ച അംഗീകാരമായി ഈ ബഹുമതിയെ കണക്കിലെടുക്കുന്നുവെന്നും  കല്യാണ്‍ ജൂവലേഴ്‌സിന് ഇന്നത്തെ നിലയില്‍ എത്തിച്ചേരുന്നതിന് സഹായിച്ച ഉപയോക്താക്കള്‍ക്കായി ഈ പുരസ്‌കാരം സമര്‍പ്പിക്കുകയാണെന്നും ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. കേരളത്തിലെ ഒരൊറ്റ സ്റ്റോറില്‍നിന്ന് മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും വിദേശത്തേയ്ക്കും വളര്‍ന്നപ്പോള്‍ ഉപയോക്താക്കളുടെ വിശ്വാസ്യതയുടെ അടിത്തറയായിരുന്നു പിന്‍ബലം. ഓരോ പ്രദേശത്തേയും ഉപയോക്താക്കളുടെ അഭിരുചിക്കും ഇഷ്ടത്തിനും പ്രാദേശികമായ സംസ്‌കാരത്തിനും അനുസരിച്ചായിരുന്നു ബ്രാന്‍ഡിനായുള്ള പരസ്യപ്രചാരണങ്ങളും മറ്റും രൂപപ്പെടുത്തിയിരുന്നത്. ഈ സമീപനമാണ് വിവിധ രാജ്യങ്ങളിലെ വിപണികളില്‍ വിജയിക്കുന്നതിന് വഴിയൊരുക്കിയത് എന്ന് അദ്ദേഹം പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.