ജലന്ദ്പൂര് : ഇന്ത്യന്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് വനിതയെ ബിഎസ്എഫ് വെടിവെച്ചു. ബുധനാഴ്ച പുലര്‍ച്ചെ ബങ്കാര്‍ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്ക് വെടിയേറ്റത്.
സ്ത്രീ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത് കണ്ട് സുരക്ഷാ സൈന്യം ഇവരോട് തിരികെ പോകാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്ന് ബിഎസ്എഫ് അറിയിച്ചു.
പരിക്കേറ്റ ഇവരെ ദേരാ ബാബ നാനക് സിവില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഇവരെ ഗുരുനാനാക് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സ്ത്രീയെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: