ജമ്മുകശ്മീരില്‍ കര്‍ഫ്യൂവില്‍ ഇളവ്

Thursday 21 February 2019 11:11 am IST

ശ്രീനഗര്‍ : പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവില്‍ ഇളവ് വരുത്തി. ബുധനാഴ്ച മൂന്നു മണിക്കൂര്‍ നേരത്തേയ്ക്ക് ഇളവ് വരുത്തിയിരുന്നു. പിന്നീട് അത് ഇന്ന് വൈകീട്ട് മൂന്ന് മണിവരെ നീട്ടിക്കൊണ്ട് ഉത്തരവിറക്കുകയായിരുന്നു. 

എന്നാല്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ  നിരോധനാജ്ഞ പിന്‍വലിച്ചിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ പരിക്ഷകളെല്ലാം മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. 

പുല്‍വാമയില്‍ സിആര്‍പിഎഫ് വ്യാഹന വ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. ആക്രമണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പാക്കിസ്ഥാനെതിരെയും ഭീകരര്‍ക്കെതിരേയുമുള്ള പ്രതിഷേധ പ്രകടനങ്ങള്‍ കലാപത്തിലേക്ക് നീങ്ങാന്‍ തുടങ്ങിയതോടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.