സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറാകും

Thursday 21 February 2019 11:44 am IST

കൊച്ചി: നടനും എം‌പിയുമായ സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറാകും. കെ‌എം‌ആര്‍‌എല്‍ എം‌ഡി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സുരേഷ് ഗോപി സമ്മതം അറിയിച്ചത്. കൊച്ചി മെട്രോയെ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണിത്.

മെട്രോ സ്റ്റേഷനുകളിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാൻ സ്വീകരിക്കാവുന്ന മറ്റ് മാർഗ്ഗങ്ങളും കെഎംആർഎൽ അന്വേഷിക്കുന്നുണ്ട്. മെട്രോ റെയില്‍ പാതയ്ക്ക് കീഴിലും സ്റ്റേഷന്‍ പരിസരങ്ങളിലും അന്തിയുറങ്ങിയവരെ കഴിഞ്ഞ ദിവസം പോലീസ് ഒഴിപ്പിച്ചിരുന്നു. ഇവര്‍ വീണ്ടും തിരിച്ചെത്താതിരിക്കാന്‍ വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരും. 

മെട്രോ റെയിലുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനവും തുടങ്ങിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.