ന്യൂദല്‍ഹി : റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. അഭിഭാഷകനായ പ്രശ്ന്ത്ഭൂഷണ് നല്‍കിയത്. ഇതിനെ തുടര്‍ന്ന് ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് പുനപരിശോധിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറില്‍ ഫ്രാന്‍സില്‍ നിന്നും റാഫേല്‍ വിമാനങ്ങള്‍ വാങ്ങിക്കുന്നതില്‍ തെറ്റില്ലെന്ന് കണ്ടെത്തി ഇതുമായി ബന്ധപ്പെട്ട് നല്കിയ പൊതുതാത്പ്പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയിരുന്നു. റഫാല്‍ വിമാനങ്ങളുടെ കാര്യക്ഷമതയില്‍ ഉന്നയിക്കുന്ന വിധത്തിലുള്ള കുറവുകളില്ലെന്നും, വാങ്ങുന്നതില്‍ തെറ്റില്ലെന്നുമാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
റഫാല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തിലാണ് ഇത് പുനപ്പരിശോധിക്കണമെന്ന് പ്രശാന്ത്ഭൂഷണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: