മംഗളൂരു: മംഗളൂരു സിറ്റി സെന്റര്‍ മാളില്‍ വന്‍ തീപിടുത്തം. വ്യാഴാഴ്ച രാവിലെ മാളിലെ നാലാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.
തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. വിവരമറിഞ്ഞ് ഉടന്‍തന്നെ സ്ഥലത്തെത്തിയ പാണ്ടേശ്വര്‍ അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: