ധീരജവാന്മാര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

Thursday 21 February 2019 2:50 pm IST

കുവൈറ്റ് സിറ്റി: ഭാരതീയ പ്രവാസി പരിഷത്(ബിപിപി) അബു ഹലീഫ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബിപിപി ഉത്തരെന്ത്യന്‍ ഘടകം പുല്‍വാമയില്‍ ജീവന്‍ ബലി അര്‍പ്പിച്ച ജവാന്മാര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് അനുസ്മരണ യോഗം നടത്തി. 

ഫഹാഹീല്‍ യോഗ ഹാളില്‍ നടത്തിയ അനുസ്മരണ യോഗം ഡോക്ടര്‍ സരിത ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു.. ശ്രീ ദിനേഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന അനുസ്മരണ പരിപാടിയില്‍  മുന്‍ NSG കമാന്റോ  അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബിപിപി പ്രസിഡന്റ് എം. കെ.. സുമോദ്, ശ്രീ വിശാല്‍ എന്നിവര്‍ സംസാരിച്ചു,  രാജീവ്, സുനില്‍കുമാര്‍,അനീഷ്,  വിദ്യസുമോദ്, തമ്പി,ഷൈനു ഗോവിന്ദന്‍, സജിത്ത്  എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി മനോജ് പാപ്പിള്ളി നന്ദി രേഖപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.