കൊല്ലം: ശ്രീനാരായണ ഗുരുവിന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ട് സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ പി സദാശിവം.നവോത്ഥാന സാംസ്കാരിക സമുച്ചയ പദ്ധതിയുടെ സംസ്ഥാനതല നിര്‍മാണ ഉദ്ഘാടനവും ശ്രീനാരായണഗുരു സമുച്ചയ ശിലാസ്ഥാപനവും കൊല്ലത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുവിന്റെ അനുകമ്പാദശകത്തിലെ ഒരു ഉറുമ്പിനെ പോലും നോവിക്കാന്‍ പാടില്ലെന്ന വരികളുടെ പൊരുള്‍ നാം ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ നമ്മുടെ നാട്ടില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറില്ലായിരുന്നു. അക്രമങ്ങള്‍ ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഭരണഘടനയുടെ അര്‍ത്ഥം ശരിയായ രീതിയില്‍ നമ്മള് ഉള്‍ക്കൊണ്ടിരുന്നുവെങ്കില്‍ രാഷ്ട്രീയ വ്യത്യാസങ്ങളുടെ പേരില്‍ ഇവിടെ രക്തം ചിന്തില്ലായിരുന്നു.
ജനാധിപത്യവിരുദ്ധമായ ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കേണ്ടതാണ്. നവോദ്ധാനത്തിന്റെ മൂല്യവും ഭരണഘടനയുടെ മഹത്വവും അനുസ്മരിക്കപ്പെടുന്ന ഈ അവസരത്തില്‍ ഇത്തരം ചെയ്തികളെക്കുറിച്ച് സ്വയം വിലയിരുത്തല്‍ നടത്താന്‍ നാം തയ്യാറാകണം, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: