രാജീവ് ഗാന്ധി വധം: കുറ്റവാളികളെ വിട്ടയയ്ക്കാന്‍ ഗവര്‍ണര്‍ക്ക് ഹര്‍ജി

Thursday 21 February 2019 3:53 pm IST

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന ഏഴ് കുറ്റവാളികളെ അടിയന്തരമായി വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ഹര്‍ജി. കേസില്‍ ശിക്ഷയനുഭവിക്കുന്ന എ.ജി. പേരരിവാളന്റെ അമ്മ അര്‍പ്പുതമ്മാളാണ് തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് ഹര്‍ജി നല്‍കിയത്.

സുപ്രീംകോടതി വിധിപ്രകാരം പ്രതികളെ വിട്ടയയ്ക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരിനാണ്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സംസ്ഥാന മന്ത്രിസഭ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. ഈ രേഖകള്‍ ഗവര്‍ണറുടെ അനുമതി കാത്തുകിടക്കാന്‍ തുടങ്ങിയിട്ട് ആറു മാസമായി. ഇത് വേഗത്തിലാക്കാനാണ് ഹര്‍ജി. കാത്തിരുന്നു മടുത്തു.

ശിക്ഷയനുഭവിക്കുന്നവരെ വിട്ടുകിട്ടാനായി തമിഴ്‌നാട്ടിലെ പതിനെട്ട് ജില്ലകളും കയറിയിറങ്ങി. പിന്തുണയ്ക്കായി രാഷ്ട്രീയ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, വക്കിലന്മാര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം കണ്ടു. വേണ്ടത് ചെയ്യാമെന്ന് ഗവര്‍ണര്‍ പറഞ്ഞിട്ടുണ്ട്. മാര്‍ച്ച് ഒന്‍പതിന് മുമ്പ് അവരെ വിട്ടയക്കാനുള്ള അനുമതി ലഭിക്കുമെന്ന് വിശ്വസിക്കുന്നു. ചെന്നെയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അര്‍പ്പുതമ്മാള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.