ന്യൂദല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിആര്‍പിഎഫ് ഉള്‍പ്പെടുന്ന സുരക്ഷാസേനയുടെ കശ്മീരിലേക്കുള്ള യാത്ര വിമാന മാര്‍ഗം ആക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസബന്ധിച്ച് ഉത്തരവിറക്കിയത്.
ദല്‍ഹി- ശ്രീനഗര്‍, ശ്രീനഗര്‍- ദല്‍ഹി, ജമ്മു- ശ്രീനഗര്‍, ശ്രീനഗര്‍- ജമ്മു തുടങ്ങിയ റൂട്ടുകളിലാണ് സൗജന്യ യാത്ര. എല്ലാ റാങ്കിലുമുള്ള സൈനികര്‍ക്കും ഈ സേവനം ലഭ്യമാകും. അവധിക്ക് നാട്ടില്‍ പോകുമ്പോഴും തിരിച്ച് ജോലിയില്‍ പ്രവേശിക്കുമ്പോഴും ഈ ആനുകൂല്യം നിലനില്ക്കും.
ബിഎസ്എഫ്, സിആര്‍പിഎഫ്, സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി, എന്‍എസ്ജി എന്നീ അര്‍ദ്ധസൈനീക വിഭാഗങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. ഏഴ് ലക്ഷത്തി എണ്‍പതിനായിരത്തോളം വരുന്ന അര്‍ദ്ധ സൈനീകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: