ന്യൂദല്‍ഹി : ഉത്തര്‍പ്രദേശില്‍ ബിഎസ്പി എസ്പി സഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മായാവതിയുടെ ബിഎസ്പി 38 സീറ്റുകളിലും അഖിലേഷിന്റെ എസ്പി 37 സീറ്റുകളിലും മത്സരിക്കും. ആകെ 80 സീറ്റ് ഉള്ളതില്‍ 75 എണ്ണത്തിന്റെ കാര്യത്തിലാണ് ഇത്തരത്തില്‍ തീരുമാനം ആയിരിക്കുന്നത്.
എന്നാല്‍ ബാക്കിയുള്ള അഞ്ച് സീറ്റുകളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല, ചര്‍ച്ച നടന്നു വരികയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടുന്നതിനായാണ് ഇരു പാര്‍ട്ടികളും തമ്മില്‍ സഖ്യം രൂപീകരിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ തുല്യമായി സീറ്റ് വിഭജിക്കുമെന്നാണ് ആദ്യം പ്രഖ്യാപനം നടത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: