ചങ്ങനാശ്ശേരി: നായര്‍ സര്‍വീസ് സൊസൈറ്റി സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ 49-ാം സമാധിദിനം 25ന് ആചരിക്കും. മന്നം സമാധിമണ്ഡപത്തില്‍ രാവിലെ ആറ് മുതല്‍ ഭക്തിഗാനാലാപനം, പുഷ്പാര്‍ച്ചന, സമൂഹപ്രാര്‍ത്ഥന, ഉപവാസം എന്നിവ നടത്തും.
ചടങ്ങുകള്‍ക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നേതൃത്വം നല്‍കും. എന്‍എസ്എസ് രൂപീകരണ വേളയില്‍ മന്നത്തുപത്മനാഭനും സഹപ്രവര്‍ത്തരും ചേര്‍ന്നെടുത്ത പ്രതിജ്ഞ പ്രാര്‍ത്ഥനാചടങ്ങുകള്‍ക്ക് ശേഷം ജനറല്‍ സെക്രട്ടറി ചൊല്ലിക്കൊടുക്കും.
മന്നം സമാധിയില്‍ നേരിട്ടെത്താന്‍ കഴിയാത്ത സമുദായാംഗങ്ങള്‍ താലൂക്ക് യൂണിയനുകള്‍, കരയോഗങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപാകമായി നടത്തുന്ന മന്നം അനുസ്മരണ ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: