രുവനന്തപുരം: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ ഉത്തരവായി.
അതേസമയം, സംഭവത്തില്‍ 5 പേര് കൂടി അറസ്റ്റിലായി. കെഎം സുരേഷ്, കെ അനില്‍ കുമാര്‍, എ അശ്വിന്, ആര് ശ്രീരാഗ്, ജി ഗിജിന്‍ തുടങ്ങിയവരാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ആയി.
കേസില്‍ നേരത്തെ അറസ്റ്റിലായ സജി ജോര്‍ജിനെ 6 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. സജിക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നും പോലീസ് കോടതിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: