സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം സാക്ഷികള്‍ കൂറുമാറിയത് സിപിഎം- എന്‍ഡിഎഫ് ബന്ധത്തിന് തെളിവ്: ബിജെപി

Thursday 21 February 2019 9:30 pm IST

 

കണ്ണൂര്‍: കൊറ്റാളി അരയമ്പേത്ത് സിപിഎം പ്രവര്‍ത്തകനായ ഒ.ടി.വിനേഷ് വെട്ടേറ്റു മരിച്ച കേസില്‍ ഒപ്പം പരിക്കേറ്റവരും സാക്ഷികളും കൂട്ടത്തോടെ കുറുമാറിയ സംഭവം സിപിഎമ്മും എന്‍ഡിഎഫും തമ്മിലുള്ള രഹസ്യ ബന്ധം വ്യക്തമാക്കുന്നതാണെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

പത്ത് വര്‍ഷം മുമ്പെ നടന്ന സംഭവത്തില്‍ വിചാരണ വേളയില്‍ സിപിഎമ്മുകാരായ സാക്ഷികളില്‍ മിക്കവരും കോടതിയില്‍ ഹാജരായില്ല. ഹാജരായ സിപിഎമ്മുകാരായ സാക്ഷികള്‍ എന്‍ഡിഎഫുകാരായ പ്രതികള്‍ക്കനുകൂലമായി മൊഴി മാറ്റി. പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യം സിപിഎം സൃഷ്ടിക്കുകയാണ്. അന്താരാഷ്ട്ര ബന്ധമുള്ള പ്രതികളില്‍ നിന്ന് സിപിഎം നേതൃത്വം എന്ത് കൈപ്പറ്റിയെന്ന് അണികള്‍ അന്വേഷിക്കണം. വിനീഷിന്റെ കുടുംബത്തോട് സിപിഎം മാപ്പ് പറയണമെന്നും കെ.കെ.വിനോദ് കുമാര്‍ ആവശ്യപ്പെട്ടു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.