പ്രഗതി അശ്വിനി സ്മൃതി സുരേഷ്‌ഗോപി എംപി നാളെ ഉദ്ഘാടനം ചെയ്യും

Thursday 21 February 2019 9:33 pm IST

 

ഇരിട്ടി: ഇരിട്ടി പ്രഗതി വിദ്യാനികേതന്‍ അദ്ധ്യാപകനായിരിക്കെ കൊലചെയ്യപ്പെട്ട അശ്വിനി കുമാറിന്റെ പേരില്‍ പ്രഗതിയില്‍ പുതുതായി പണികഴിപ്പിച്ച 'അശ്വിനി സ്മൃതി' കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ സുരേഷ് ഗോപി എംപി നിര്‍വ്വഹിക്കുമെന്ന് പ്രഗതി കോളേജ് പ്രിന്‍സിപ്പാള്‍ വത്സന്‍ തില്ലങ്കേരി, എം.രതീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രഗതി വിദ്യാനികേതനോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കുന്ന വേദിയില്‍ ഉച്ചക്ക് 2 മണിക്കാണ് ചടങ്ങ് നടക്കുക. 

ചടങ്ങിന്റെ ഭാഗമായി സാധാരണക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും സൗജന്യ കംപ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കുന്ന കംപ്യൂട്ടര്‍ സെന്ററിന്റെ ഉദ്ഘാടനവും നടക്കും. അമൃത ടിവിയുടെ ശ്രേഷ്ടഭാരതം ടാലന്റ് പരിപാടിയില്‍ ജനഹൃദയങ്ങളെ കീഴടക്കിയ കൂടാളി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ കെ.രാഹുല്‍, ആദിദേവ് എന്നീ വിദ്യാര്‍ത്ഥികളെയും പ്രഗതി ടാലന്റ് ഹണ്ടില്‍ വിജയികളായ വിദ്യാര്‍ത്ഥികളേയും ചടങ്ങില്‍ ആദരിക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.