ധീര ജവാന്‍മാര്‍ക്ക് ശ്രദ്ധാഞ്ജലി

Thursday 21 February 2019 9:34 pm IST

 

മയ്യില്‍: എക്‌സ് സര്‍വീസ് മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്റെയും വേളം പൊതുജനവായനശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ കാശ്മീര്‍ പുല്‍വാമ ചാവേര്‍  ഭീകരാക്രമണത്തില്‍  കൊല്ലപ്പെട്ട ധീരജവാന്മാര്‍ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു. വീരജവാന്‍ കെ.പി.പ്രജിത്ത് സ്മൃതികുടീരത്തിലേക്ക് ശാന്തി യാത്രയും പുഷ്പാര്‍ച്ചനയും നടത്തി. തുടര്‍ന്ന് വേളം വായനശാലയില്‍ നടന്ന അനുസ്മരണച്ചടങ്ങ് വായനശാല പ്രസിഡന്റ് കെ.മനോഹരന്റെ അധ്യക്ഷതയില്‍ റിട്ട:കേണല്‍ കെ.രാംദാസ്  ഉദ്ഘാടനം ചെയ്തു. എ.കേശവന്‍ നമ്പൂതിരി, ടി.വി.രാധാകൃഷ്ണന്‍, സി.സി.രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.