ലഹരി ഉല്‍പന്നങ്ങളുടെ കടത്ത് തടയാന്‍ കേരളവും കര്‍ണാടകവും സംയുക്ത പരിശോധനക്ക്

Thursday 21 February 2019 9:37 pm IST

 

മട്ടന്നൂര്‍: വര്‍ദ്ധിച്ചുവരുന്ന ലഹരി ഉല്‍പ്പന്നങ്ങളുടെ കടത്തും ഉപയോഗവും തടയുന്നതിനും കണ്ടെത്തുന്നതിനും കേരളവും കര്‍ണ്ണാടകയും സംയുക്ത പരിശോധനയും തെരച്ചിലും ശക്തമാക്കും. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ വീരാജ്‌പേട്ടയില്‍ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. 

അതിര്‍ത്തി പങ്കിടുന്ന വയനാട്, കണ്ണൂര്‍, കാസര്‍കോട്, കര്‍ണ്ണാടകയിലെ ചാമരാജനഗര്‍, മംഗലാപുരം, മൈസൂര്‍, കൂര്‍ഗ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തുക. 

ഇരു സംസ്ഥാനങ്ങളും സംയുക്തമായി അതിര്‍ത്തി പ്രദേശങ്ങളിലും എക്‌സൈസ് ചെക്ക് പോസ്റ്റുകളും കേന്ദ്രീകരിച്ച് തെരച്ചിലും നിരീക്ഷണവും ശക്തമാക്കും. ആദ്യപരിശോധന 27 ന് നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇരുസംസ്ഥാനങ്ങളിലേയും എക്‌സൈസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പും ഉണ്ടാക്കി. ഡെപ്യൂട്ടി കമ്മീഷണര്‍മാരായ മാത്യൂസ് ജോസ് (വയനാട്), നാഗേഷ് (മൈസൂര്‍), ഷൈലജ (മംഗലാപുരം), രൂപ (കൂര്‍ഗ്) എന്നിവരും മറ്റ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.