ബേക്കറി ജോലിക്കാരനൊപ്പം ഒളിച്ചോടിയ ഭാര്യയെ തേടി തമിഴ്കുടുംബം പയ്യന്നൂരില്‍

Thursday 21 February 2019 9:37 pm IST

 

പയ്യന്നൂര്‍: ബേക്കറി ജോലിക്കാരനൊപ്പം ഒളിച്ചോടിയ ഭാര്യയെ തേടി തമിഴ്‌നാട്ടുകാരനായ യുവാവും കുടുംബവും പയ്യന്നൂര്‍ പൊലീസ് സ്‌റ്റേഷനില്‍. തമിഴ്‌നാട് ഹൊസൂര്‍ സ്വദേശി സി.ഗണേഷാണ് (33) കുടുംബസമേതം ഇന്നലെ രാവിലെ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. ഗണേഷിന്റെ ഭാര്യ വിമല(26)യെ കഴിഞ്ഞ പത്ത് ദിവസമായി കാണാനില്ലത്രെ. ഹൊസൂരില്‍ ബേക്കറി ജോലിക്കായി എത്തിയ രാമന്തളി കക്കംപാറയിലെ യുവാവിനൊപ്പം ഭാര്യ ഒളിച്ചോടിയെന്നാണ് ഗണേഷ് പറയുന്നത്. ബേക്കറി സാധനങ്ങള്‍ വാങ്ങാനായി എത്തിയ വിമലയുമായി യുവാവ് പ്രണയത്തിലാവുകയായിരുന്നുവത്രെ. രണ്ട് പിഞ്ചുകുട്ടികളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് വിമല കടന്നു കളഞ്ഞത്. ബേക്കറി ഉടമ നല്‍കിയ വിലാസത്തിലാണ് ഗണേഷ് പയ്യന്നൂരിലെത്തിയത്. എന്നാല്‍ ഒരാഴ്ച മുമ്പ് ഒരു യുവതിക്കൊപ്പമെത്തിയ യുവാവ് ഇവിടെ നിന്നും മുങ്ങിയതായാണ് പൊലീസിന് ലഭിക്കുന്ന വിവരം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.