സീനിയര്‍ സിറ്റിസണ്‍സ് ഫോറം കണ്ണൂര്‍ ജില്ലാ സമ്മേളനം കൂത്തുപറമ്പില്‍

Thursday 21 February 2019 9:38 pm IST

 

കൂത്തുപറമ്പ്: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം 22-ാമത് കണ്ണൂര്‍ ജില്ലാ സമ്മേളനം 23, 24 തീയതികളില്‍ കൂത്തുപറമ്പില്‍ നടക്കും. നാളെ വൈകുന്നേരം നാല് മണിക്ക് കൂത്തുപറമ്പിലെ സംസ്ഥാന സമിതി ഓഫീസിനടുത്ത് നിന്ന് പ്രകടനം ആരംഭിച്ച് ടൗണ്‍ സ്‌ക്വറില്‍ സമാപിക്കും. തുടര്‍ന്ന് അഡ്വ.എംസിവി ഭട്ടത്തിരിപ്പാട് നഗറില്‍ ചേരുന്ന പൊതുസമ്മേളനം മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.പി.ഭട്ടത്തിരിപ്പാട് അധ്യക്ഷത വഹിക്കും. മുതിര്‍ന്ന പൗരന്മാരെ കെ.സി.ജോസഫ് എംഎല്‍എ ആദരിക്കും. 24 ന് രാവിലെ 9. 30 ന് തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം നടക്കും. പ്രതിനിധി സമ്മേളനം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് വി.ഡി.ജോസഫ് അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ എം.പി.ഭട്ടത്തിരിപ്പാട്, പി.കുഞ്ഞികൃഷ്ണന്‍ മാലൂര്‍, അഗസ്ത്യന്‍ കുളത്തൂര്‍, ടി.ഭാസ്‌കരന്‍ എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.