പാരീസ്: ഗോളടി തുടരുന്ന യുവതാരം കൈലിയന്‍ എംബാപ്പെയുടെ മികവില്‍ പാരീസ് സെന്റ് ജര്മയിന്്(പിഎസ്ജി)സിന് വിജയം. ലീഗ് ഒന്നില്‍ പിഎസ്ജി ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് മോണ്ട്പെല്ലിയറെ പരാജയപ്പെടുത്തി.
ഈ വിജയത്തോടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി പിഎസ്ജി കുതിക്കുകയാണ്. 24 മത്സരങ്ങളില്‍ 65 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ലില്ലിയെക്കാള്‍ പതിനഞ്ച് പോയിന്റി്ന് മുന്നിലാണ് പിഎസ്ജി. ലില്ലിക്ക് 25 മത്സരങ്ങളില്‍ അമ്പത് പോയിന്റാണുള്ളത്.
കളിതീരാന്‍ പതിനൊന്ന് മിനിറ്റുള്ളപ്പോളാണ് എംബാപ്പെ വലകുലുക്കിയത്. ഈ സീസണിലെ പത്തൊമ്പത് ലീഗ് മത്സരങ്ങളില്‍ എംബാപ്പെയുടെ ഇരുപതാം ഗോളാണിത്. കുര്സുവ, ഡി മരിയ, കുലറ്റിക് എന്നിവര്‍ ഓരോ ഗോള്‍ നേടി. ഒരെണ്ണം മോണ്ട്പെല്ലിയര്‍ താരം ഹില്‍ട്ടണിന്റെ സംഭവനയായിരുന്നു. 78-ാം മിനിറ്റിലാണ് ഹില്‍ട്ടണിന്റെ സെല്‍ഫ് ഗോള്‍ പിറന്നത്. മോളെറ്റാണ് മോണ്ടീപെല്ലിയറിന്റെ ആശ്വാസ ഗോള്‍ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: