സിക്‌സര്‍ ഗെയില്‍

Thursday 21 February 2019 11:07 pm IST

ബാര്‍ബഡോസ്: പാക്കിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ ഷാഹിദ് അഫ്രീദിയെ മറികടന്ന് വിന്‍ഡീസ് സൂപ്പര്‍താരം ക്രിസ് ഗെയിലിന് പുത്തന്‍ റെക്കോഡ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നുമായി കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമായി. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ പന്ത്രണ്ട് സിക്‌സുകള്‍ നേടിയതോടെ ഗെയിലിന് എല്ലാ ഫോര്‍മാറ്റിലുമായി 477 സിക്‌സറുകളായി.  ഇതോടെ 476 സിക്‌സറുകളെന്ന അഫ്രീദിയുടെ റെക്കോഡ് പഴങ്കഥയായി.  

മത്സരത്തില്‍ താരം പന്ത്രണ്ട് സിക്‌സറും മൂന്ന് ഫോറുമടക്കം 135 റണ്‍സ് അടിച്ചുകൂട്ടി. മത്സരത്തിലാകെ 23 സിക്‌സുകള്‍ അടിച്ച വിന്‍ഡീസ് ഒറ്റ മത്സരത്തില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ടീമായും മാറി. വിന്‍ഡീസ് അടിച്ച 23 സിക്‌സില്‍ പന്ത്രണ്ടും ഗെയിലിന്റെ വകയായിരുന്നു. ഇത് മൂന്നാം തവണയാണ് ഗെയില്‍ ഒരു മത്സരത്തില്‍ പത്തിലധികം സിക്‌സറുകള്‍ സ്വന്തമാക്കുന്നത്. ഇതോടെ മൂന്ന് മത്സരങ്ങളില്‍ പത്തിലധികം സിക്‌സറുകള്‍ നേടുന്ന ആദ്യ താരമായും ഗെയില്‍ മാറി. ഇന്ത്യന്‍ താരം രോഹിത് ശര്‍മയും ദക്ഷിണാഫ്രിക്കന്‍ താരം എ.ബി. ഡിവില്ലിയേഴ്‌സും രണ്ട് തവണ പത്തിലധികം സിക്‌സുകള്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.