പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇന്ന് പാലക്കാടെത്തും.
വൈകിട്ട് നാലിന് പാലക്കാട് ടോപ് ഇന്‍ ടൗണില്‍ പാര്‍ലമെന്റ് നിയോജക മണ്ഡലങ്ങളുടെ പ്രഭാരിമാര്‍, കണ്‍വീനര്‍മാര്‍, ജില്ലാ പ്രസിഡന്റുമാര്‍, വിസ്താരക്, ഐടി സെല്‍, സോഷ്യല്‍ മീഡിയ ഭാരവാഹികള്‍ എന്നിവരുമായി ചര്‍ച്ച നടത്തും. ബൂത്തുതലം മുതലുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തും.
തുടര്‍ന്ന് വൈകിട്ട് നാലിന് കോട്ട മൈതാനത്ത് പൊതുസമ്മേളനത്തില്‍ അമിത് ഷാ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. പാലക്കാട്, ആലത്തൂര്‍ ലോക്സഭാ മണ്ഡലങ്ങളിലെ പ്രഭാരിമാര്‍, കണ്‍വീനര്‍മാര്‍, വിസ്താരക്, വോട്ടര്‍പട്ടിക പേജിന്റെ ഉത്തരവാദിത്വമുള്ള പേജ് പ്രമുഖര്‍, ബൂത്ത് ശക്തികേന്ദ്ര കണ്‍വീനര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ബിജെപി ദേശീയ സഹസംഘടന ജന. സെക്രട്ടറി ബി.എല്‍. സന്തോഷ്, അഖിലേന്ത്യ സെക്രട്ടറി എച്ച്. രാജ, കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള അഖിലേന്ത്യ സെക്രട്ടറി വൈ. സത്യകുമാര്‍, നിര്‍മല്‍ കുമാര്‍, സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള, ഒ. രാജഗോപാല്‍ എംഎല്‍എ, സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കും. രാവിലെ 11ന് ബിജെപി സംസ്ഥാന നേതൃയോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: