മുംബൈ: ചന്ദ കൊച്ചാറിനെതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഐസിഐസിഐ ബാങ്കിന്റെ മുന്‍ മേധാവിയാണ് ചന്ദ കൊച്ചാര്‍. ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവായ ദീപക് കൊച്ചാര്‍, വീഡിയോ കോണ്‍ മാനേജിങ് ഡയറക്ടര്‍ വേണുഗോപാല്‍ ധൂത് എന്നിവര്‍ക്കെതിരെയും ലുക്കൗട്ട്നോട്ടീസുണ്ട്.
വീഡിയോ കോണിന് 2009-11 കാലയളവില്‍ ആറ് വായ്പകളിലായി 1,875 കോടി രൂപ നല്‍കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ചന്ദ കൊച്ചാർ ഐസിഐസിഐ ബാങ്ക് മേധാവി സ്ഥാനത്ത് ഇരിക്കവെ 3250 കോടി രൂപയുടെ വായ്പ വീഡിയോകോണിനും അനുബന്ധ കമ്പനികൾക്കും അനുവദിച്ചുവെന്നാണ് ആരോപണം.
ചന്ദ കൊച്ചാറിനെ കൂടാതെ ബാങ്കിംഗ് മേഖലയിലെ പല പ്രമുഖ പേരുകളും എഫ്ഐആറിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒരു വർഷം നീണ്ട പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസിൽ എഫ്ഐആർ സമർപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: