ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാക്കിസ്ഥാന്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്

Friday 22 February 2019 11:27 am IST
പ്രദേശവാസികള്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും ആക്രമണം ഉണ്ടായാല്‍ രക്ഷപ്പെടാനുള്ള സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ ഉണ്ട്. അതിര്‍ത്തിയില്‍ താമസിക്കുന്ന ജനങ്ങള്‍ ബങ്കറുകള്‍ നിര്‍മിക്കണമെന്നും രാത്രി വൈകി വിളക്കുകള്‍ തെളിയിക്കരുതെന്നും, നിയന്ത്രണ രേഖയ്ക്ക് സമീപത്തുകൂടിയുള്ള അനാവശ്യ യാത്രകള് ഒഴിവാക്കണമെന്നും പാക് സര്‍ക്കാര്‍ നിര്‍ദ്ദേശം

ന്യൂദല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ തിരിച്ചടി ഭയന്ന് പാക് സൈന്യം തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ബലൂചിസ്താനിലെ പാക് സൈനിക കേന്ദ്രത്തില്‍ നിന്നും പാക് അധിനിവേശ കശ്മീരിലും പാക് സര്‍ക്കാര്‍ നല്‍കിയ രണ്ട് ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി സൂചന ലഭിച്ചിരിക്കുന്നത്. 

ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ബലൂചിസ്താനിലെ പ്രധാന സൈനിക ആസ്ഥാനമായ ക്വേറ്റയില്‍ യുദ്ധം ഉണ്ടാകാന് സാധ്യതയുള്ളതിനാല്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സൈന്യം ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്ത്യയുമായി യുദ്ധം ഉണ്ടാവുകയാണെങ്കില്‍ പരിക്കേല്‍ക്കുന്ന പാക് സൈനികരെ സിന്ധ് പഞ്ചാബ് മേഖലകളിലെ ആശുപത്രികളില്‍ നിന്നും ക്വേറ്റയിലെ ആശുപത്രിയിലേക്ക് മാറ്റേണ്ടിവരുമെന്നാണ് ക്വേറ്റ കരസേന കമാന്‍ഡര്‍ ആശുപത്രി അധികൃതര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

കൂടാതെ ഈ മേഖലകളിലെ ആശുപത്രികളില്‍ 25 ശതമാനം കിടക്കകള്‍ സൈനികര്‍ക്കായി മാറ്റിവെയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഏതു നിമിഷവും ഇന്ത്യയില്‍ നിന്നുള്ള ആക്രണത്തെ പ്രദേശ വാസികള്‍ പ്രതീക്ഷിക്കണമെന്ന് കാണിച്ച് നീലും, ജിലും,. റാവല്‍കോട്ട്, ഹവേലി, കോത്‌ലി, ഭിംബര്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

പ്രദേശവാസികള്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും ആക്രമണം ഉണ്ടായാല്‍ രക്ഷപ്പെടാനുള്ള സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ ഉണ്ട്. അതിര്‍ത്തിയില്‍ താമസിക്കുന്ന ജനങ്ങള്‍ ബങ്കറുകള്‍ നിര്‍മിക്കണമെന്നും രാത്രി വൈകി വിളക്കുകള്‍ തെളിയിക്കരുതെന്നും, നിയന്ത്രണ രേഖയ്ക്ക് സമീപത്തുകൂടിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും പാക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.