കോട്ടയം : ഭൂരഹിതരായ രണ്ട് കുടുംബങ്ങള്‍ക്ക് മൂന്ന് സെന്റ് വീതം ഭൂമി നല്കി രാമപുരം ബിജെപി പഞ്ചായത്ത് കമ്മിറ്റി. ബിജു ശിവന്, രാജേശ്വരി എന്നിവര്‍ക്കാണ് ഭൂമി ലഭിച്ചത്. അബിളി നായര്‍ എന്ന സാമൂഹിക പ്രവര്‍ത്തക ബിജെപിക്കായി നല്കിയ ഭൂമി ഇവര്‍ക്കായി നല്‍കിയത്.
സംസ്ഥാനത്തിന് തന്നെ മാതൃകയായ ചടങ്ങിന്റെ ഉദ്ഘാടനം സുരേഷ് ഗോപി എംപി നിര്‍വ്വഹിച്ചു. അര്‍ഹതപ്പെട്ട ആളുകളെ കണ്ടെത്തി വരും നാളുകളിലും സൗജന്യമായി ഭൂമി നല്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് ബിജെപി രാമപുരം കമ്മിറ്റി തീരുമാനമെടുത്തിരിക്കുന്നത്.
മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ്, ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എം. ഹരി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: