മലപ്പുറം : പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടിത്തം. ജനറേറ്റര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അപകട വിവരം ലഭിച്ച ഉടന്‍തന്നെ ഫയര്‍ഫോഴ്സ് സ്ഥലതെത്തി തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവാക്കാനായി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
അപകടം നടക്കുമ്പോള്‍ ആശുപത്രി പരിസരത്ത് നൂറോളം പേര് ഉണ്ടായിരുന്നു. തുടര്‍ന്ന് അധികൃതര്‍ ഇവരെയെല്ലാം മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: