ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്തയെ തള്ളി റിട്ട. ലഫ്. ജനറല്‍ ഡിഎസ്. ഹൂഡ. 2016 ല്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് നേതൃത്വം നല്‍കിയത് റിട്ട. ലഫ്. ജനറല്‍ ഡിഎസ്. ഹൂഡയായിരുന്നു.
രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി കോണ്‍ഗ്രസ് രൂപീകരിച്ച ദേശീയ സുരക്ഷാ സമിതിയെ ഹൂഡ നയിക്കുമെന്ന വാര്‍ത്തക്കുപിന്നാലെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്ത നിഷേധിച്ച് ഹൂഡ രംഗത്തെത്തിയത്.
ഇന്ത്യന്‍ സൈന്യത്തിലെ മുന്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് ജനറലായിരുന്ന ഡി എസ് ഹൂഡ നോര്‍ത്തേണ്‍ ആര്‍മിയുടെ കമാന്‍ഡര്‍ ആയിരിക്കെയാണ് മിന്നലാക്രമണം നടത്തുന്നത്. 16 ജവാന്മാര് വീരമൃത്യു വരിച്ച ഉറി ആക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ മിന്നലാക്രമണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: