കാസര്‍കോട്: വടിവാളുമേന്തി പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ നടത്തിയ ടിക് ടോക് വീഡിയോ പുറത്തായി. അറസ്റ്റിലായ സി.ജെ.സജി, ജി.ഗിജിന്‍ എന്നിവര്‍ നടത്തിയ ടിക് ടോക് വീഡിയോയാണ് പുറത്തായിരിക്കുന്നത്.
വടിവാളുമേന്തി പശ്ചാത്തല സംഗീതം കൂടി ചേര്‍ത്ത് നൃത്തം ചെയ്യുന്ന ടിക് ടോക് വീഡിയോ സംഘം വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കുകയും ചെയ്തിരുന്നു. സജിയുടെ എച്ചിലടുക്കത്തെ കട ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അക്രമികള്‍ കത്തിച്ചിരുന്നു. ഈ കടയില്‍ നിന്ന് വടിവാളുമായി പുറത്തേക്കു വരുന്ന സജി വാള് എതിര്‍വശത്തു നില്ക്കുന്ന ഗിജിന്‍ എറിഞ്ഞു കൊടുക്കുന്നതും തുടര്‍ന്ന് ഇരുവരും കാറില്‍ കയറുന്നതുമാണ് ദൃശ്യത്തിലുള്ളത്. സിപിഎമ്മിന്റെ പ്രാദേശിക കമ്മറ്റി ഓഫീസിനു സമീപത്താണ് ഈ കട പ്രവര്‍ത്തിക്കുന്നത്. ഏതാനും ദിവസം മുമ്പ് കടയുടെ പുറകില്‍ നിന്ന് വടിവാള്‍ പിടിച്ചെടുത്തിരുന്നു. അന്ന് സിപിഎം നേതാക്കള്‍ ഇടപെട്ട് കേസ് ഒതുക്കിത്തീര്‍ത്തതായി ആക്ഷേപമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: