കോട്ടയം: കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രതിവര്‍ഷം 6000 രൂപ നിക്ഷേപിക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി സ്വന്തം പദ്ധതിയായി അവതരിപ്പിക്കാന്‍ കൃഷിമന്ത്രിയും സര്‍ക്കാരും. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടൊപ്പമാണ് ഈ പദ്ധതിയും ഉദ്ഘാടനം ചെയ്യുന്നത്.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 24ന് വൈക്കം നിയോജകമണ്ഡലത്തിലെ തലയാഴത്ത് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കും. കഴിഞ്ഞ ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചതോടെ അത് അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. പിന്നെ കാലതാമസം വരുത്താനുള്ള ശ്രമം ആരംഭിച്ചു.
സര്‍ക്കാരിന്റെ ഗൂഢ നീക്കം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതോടെ ജനങ്ങളുടെ എതിര്‍പ്പ് ഭയന്ന് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം പേരിലാക്കാനുള്ള ശ്രമം തുടങ്ങി. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. ഇതിനിടയിലാണ് മന്ത്രി സുനില്‍കുമാര്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുന്നത്. വൈക്കം തലയാഴം ശ്രീരഞ്ജിനി ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് ആണ് ഉദ്ഘാടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: