സിക്‌സറുകളില്‍ ഒന്നാമനാകാന്‍ രോഹിത്

Saturday 23 February 2019 4:48 am IST

ന്യൂദല്‍ഹി: ട്വന്റി 20 ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമാവാന്‍ ഒരുങ്ങി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ രോഹിത് ഇതിനോടകം 102 സിക്‌സുകള്‍ അടിച്ചുകൂട്ടികഴിഞ്ഞു. നാളെ ഓസ്‌ട്രേലിയക്കെതിരെ ആംഭിക്കുന്ന ട്വന്റി 20 പരമ്പരയില്‍ രണ്ട് സിക്‌സറുകള്‍ കൂടി നേടിയാല്‍ രോഹിത് റെക്കോഡ് പുസ്തകത്തില്‍ കയറും. 

നിലവില്‍ ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിലും വിന്‍ഡീസിന്റെ ക്രിസ് ഗെയിലുമാണ് ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ ബാറ്റ്‌സ്മാന്മാര്‍. ഇരുവരും 103 സിക്‌സറുകള്‍ വീതം നേടിയിട്ടുണ്ട്. 

നേരത്തെ രോഹിത് ഏകദിനങ്ങളില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ ധോണിയുടെ റെക്കോഡിനൊപ്പം എത്തിയിരുന്നു.  ഇന്ത്യക്കായി ഇരുവരും 215 സിക്‌സറുകള്‍ നേടിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.