ഇന്ത്യ-പാക് ബന്ധം അപകടത്തില്‍ - അമേരിക്ക

Saturday 23 February 2019 10:22 am IST
ഇന്ത്യ ശക്തമായി തിരിച്ചടിക്കാനാണ് ആലോചിക്കുന്നത്. യു.എസ് സര്‍ക്കാര്‍ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും നേതാക്കളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

വാഷിങ്ടണ്‍: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധം അപകടകരമായ സാഹചര്യത്തിലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ സാഹചര്യം മോശമാണ്. വളരെ അപകടം പിടിച്ച അവസ്ഥയിലാണത്. യുദ്ധസമാനമായ സാഹചര്യം അവസാനിപ്പിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹം. യു.എസ് അതിനുവേണ്ടിയുള്ള പ്രവൃത്തിയിലാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

ജമ്മുകാശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തോടെ ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ശക്തമായി തിരിച്ചടിക്കാനാണ് ആലോചിക്കുന്നത്. യു.എസ് സര്‍ക്കാര്‍ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും നേതാക്കളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. പുല്‍വാമ ആക്രമണത്തില്‍ 40 സൈനികര്‍ വീരമൃത്യു വരിച്ചു. ഈ അവസ്ഥ അവസാനിച്ച് കാണണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

അതേസമയം പാക്കിസ്ഥാനുള്ള ധനസഹായം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായും ട്രംപ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.