വില്ലുപുരം : തമിഴ്നാട് വില്ലുപുരം എംപി എസ്. രാജേന്ദ്രന് റോഡപകടത്തില്‍ മരിച്ചു. തിണ്ടിവനത്തിനടുത്തുവെച്ച് എംപി സഞ്ചരിച്ച എസ്യുവി നിയന്ത്രണം വിട്ട് മീഡിയനിലേക്ക് പാഞ്ഞുകയറിയതാണ് അപകടത്തിന് കാരണം.
ശനിയാഴ്ച പൂലര്‍ച്ചെ ആറ് മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഐഐഎഡിഎംകെ എംപി സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.
ജാക്കം പേട്ടയിലെ ഗസ്റ്റ് ഹൗസില്‍ സുഹൃത്തുക്കളേയും പാര്‍ട്ടി പ്രവര്‍ത്തകരേയും സന്ദര്‍ശിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് എംപി അപകടത്തില്‍ പെട്ടത്. വണ്ടിയിലുണ്ടായിരുന്ന എംപിയുടെ അനുയായി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: