ഭീകരവാദത്തെ നേരിടുന്ന മികച്ച പ്രധാനമന്ത്രി മോദി

Saturday 23 February 2019 12:07 pm IST
49 ശതമാനം ആളുകളാണ് മോദിയെ പിന്തുണ നല്‍കി വോട്ട് നല്‍കിയത്. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് 15 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.

ന്യുദല്‍ഹി : രാജ്യത്തെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ കഴിയുന്ന ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് സര്‍വ്വേ. ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

49 ശതമാനം ആളുകളാണ് മോദിയെ പിന്തുണച്ച് വോട്ട് നല്‍കിയത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് 15 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. രാജ്യത്തിന്റെ 29 സംസ്ഥാനങ്ങളിലായാണ് സര്‍വ്വേ നടത്തിയത്. പൊളിറ്റിക്കല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചുമായി ചേര്‍ന്നാണ് സര്‍വ്വേ സംഘടിപ്പിച്ചത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ പിന്തുണച്ച് മൂന്നു ശതമാനം പേരാണ് വോട്ട് നല്‍കി. 21 പേര്‍ അറിയില്ല എന്നും ഉത്തരം നല്‍കി. 

എന്‍ഡിഎ സര്‍ക്കാര്‍ മുന്‍ യുപിഎ സര്‍ക്കാരിനേക്കാള്‍ മികച്ചതാണെന്നും ചൂണ്ടിക്കാട്ടുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ പാക്കിസ്ഥാന്‍, കശ്മീര്‍ നയങ്ങള്‍ ശരിയാണെന്നും 47 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നുണ്ട്. 

നിലവില്‍ ഭീകരവാദത്തെ നേരിടാന്‍ പാക്കിസ്ഥാനുമായി യുദ്ധമാണ് വേണ്ടതെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗത്തിന്റേയും അഭിപ്രായം. 36 ശതമാനം പേരാണ് യുദ്ധം വേണമെന്നും 23 ശതമാനം ആളുകള്‍ മിന്നലാക്രമണത്തേയുമാണ് പിന്തുണച്ചത്. 

ബിന്‍ലാദനെതിരെ അമേരിക്ക ആക്രമണം നടത്തിയതുപോലെ മസൂദ് അസറിനെതിരെ ഇന്ത്യയും ആക്രമണം നടത്തണമെന്ന് 18 ശതമാനം പേര്‍ ആവശ്യപ്പെടുന്നുണ്ട്. സാമ്പത്തികമായും നയതന്ത്ര പരമായും പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും സര്‍വ്വേയില്‍ പറയുന്നുണ്ട്. കൂടാതെ 2016ലെ മിന്നലാക്രമണം ഇന്ത്യയില്‍ നടത്തി വന്നിരുന്ന പാക് സ്‌പോണ്‍സേര്‍ഡ് ഭീകരവാദത്തെ ഒരു പരിധിവരെ ഇല്ലാതാക്കാന്‍ സഹായിച്ചെന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.