കാസര്‍കോട് : കല്യോട്ട് ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍. ആലുവ എസ്പി ഓഫീസിലേക്കും കൊച്ചി കമ്മീഷണര്‍ ഓഫീസിലേക്കും 11.45ന് ആരംഭിച്ച മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ അവസാനിച്ചത്.
അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നും, കൊലപാതകം നടത്തുന്നതിനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്ത പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് നടത്തിയവരെ കോര്പ്പറേഷന് ഓഫീസിന് മുന്നില്‍വെച്ച് പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ പിന്നീട് ബാരിക്കേട് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പോലീസ് അവര്‍ക്കുനേരെ ജലപീരങ്കി ഉപയോഗിക്കുകയായിരുന്നു.
തുടര്‍ന്നും മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസാണ് ആലുവയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിനു മുന്‍പിലും പ്രതിഷേധ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: