ന്യൂദല്‍ഹി : ദല്‍ഹിയില്‍ നടക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ അപൂര്‍വി ചന്ദേല റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി. ഈ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണം കൂടിയാണിത്.
പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ 252.9 പോയിന്റ് നേടിയാണ് അപൂര്‍വി റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ ഫൈനലിലേക്ക് യോഗ്യത നേടിയ ഇന്ത്യയുടെ ഏകതാരവും അപൂര്‍വി ആയിരുന്നു. യോഗ്യത റൗണ്ടില്‍ നാലാം സ്ഥാനതെത്തിയാണ് താരം ഫൈനല്‍ യോഗ്യത നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: