പുല്‍വാമ പരാമര്‍ശിക്കുമ്പോള്‍ വികാരാധീനനായി യോഗി

Saturday 23 February 2019 7:14 pm IST

ലക്‌നൗ: പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുമ്പോള്‍ വികാരാധീനനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്‌നൗവില്‍ യുവാ കെ മന്‍ കി ബാത്ത് എന്ന പരിപാടിയില്‍ കോളേജ് വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു യോഗി.

ഇത്തരം ആക്രമണങ്ങള്‍ തുടരുകയാണല്ലോ? താങ്കളുടെ സര്‍ക്കാരിന് ഇതു തടയാന്‍ എന്തു ചെയ്യാന്‍ കഴിയും? ഇതായിരുന്നു ചോദ്യം. വിശദമായി യോഗി മറുപടി നല്‍കി. ഭീകരത തുടച്ചു നീക്കുന്നതില്‍ വിട്ടുവീഴ്ചയില്ല. ഇത് അണയുന്നതിനു മുമ്പുള്ള ആളിക്കത്തലാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ ഭീകരതയെ എന്നേക്കുമായി തുടച്ചു നീക്കും, യോഗി പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരെക്കുറിച്ചു പറഞ്ഞാണ് യോഗി മറുപടി അവസാനിപ്പിച്ചത്. ഈ സമയത്താണ് യോഗി വികാരാധീനനായത്. എന്നാല്‍, വളരെ വേഗം അതിനെ അതിജീവിച്ച്, കണ്ണുകള്‍ തുടച്ച് യോഗി അടുത്ത ചോദ്യത്തിലേക്ക് കടന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.