പനാജി: ഗോവ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ മനോഹര്‍ പരീക്കകുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അദേഹത്തെ പ്രവേശിപ്പിച്ചത്.
ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടെന്നും അടുത്ത 48 മണിക്കൂര്‍ നിരീക്ഷണത്തിലായിരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നഗര വികസനവകുപ്പ് മന്ത്രി വിജയ് സര്‍ദേശായിയുമായി രാഷ്ട്രീയ ഭരണനിര്‍വ്വഹണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം രാത്രി ഏകദേശം പത്ത് മണിയോട് കൂടിയാണ് അദ്ദേഹം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
63കാരനായ പരീക്കര്‍, പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് മാസങ്ങളായി അമേരിക്കയിലും ഇന്ത്യയിലുമായി ചികിത്സയിലാണ്. പരീക്കറിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വിശ്വജിത് റാണെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: