കൊച്ചി: പഴയകാല ആര്‍എസ്എസ് പ്രവത്തകന് എം.എ. വിജയന് (പച്ചാളം വിജയന്) (71) അന്തരിച്ചു. ആര്‍എസ്എസ് എറണാകുളം ജില്ല സഹകാര്യവാഹ്, ജില്ല ശാരീരിക് പ്രമുഖ്, ഘോഷ് വാദ്യങ്ങളുടെ പരിശീലകന് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥ കാലത്ത് സംഘം നിരോധിക്കപ്പെട്ടപ്പോള്‍ ഒളി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ആ കാലത്ത് ലോക് സംഘര്സമിതിയുടെ പേരില്‍ സംഘടിപ്പിച്ച സത്യഗ്രഹ സമരത്തിലെ ഒരു വിഭാഗം നയിച്ചു. അന്ന് ക്രൂരമായ പോലീസ് മര്‍ദ്ദനങ്ങള്‍ക്ക് വിധേയനായി. അതിന്റേതായ ശാരീരിക ക്ലേശങ്ങള്‍ സാരമായി അലട്ടിയിരുന്നു. ഹൃദയസംബന്ധമായ അസ്വാസ്ഥ്യങ്ങളാല്‍ അദ്ദേഹം ഒരു മാസത്തോളമായി ആശുപത്രിയില്‍ ആയിരുന്നു.
ഭാര്യ: ലതിക ചേന്ദമംഗലം കൈപ്പട്ടൂര്‍ കുടുംബാംഗമാണ്. മകള്‍: ധന്യ. മരുമകന്: പി.ആര്. രാജേഷ്. മകന്: ജയരാജ് (സെയില്‍സ് ഓഫീസ്, ആപ്പിള്‍ -ബജാജ് ഫിന്‍സേര്‍വ്).
മാതാപിതാക്കള്‍ : പരേതരായ അപ്പു നായരും മഠത്തില്‍ ലക്ഷ്മിക്കുട്ടി അമ്മയും. ജന്മഭൂമി മുന്‍ ചീഫ് എഡിറ്റര്‍ പി. നാരായണ്‍ജി സഹോദരി ഭര്‍ത്താവാണ്. സഹോദരങ്ങള്‍ : പരേതനായ വേണുഗോപാല്‍, രാജേശ്വരി, ചന്ദ്രിക, രാധാമണി, കൃഷ്ണകുമാര്‍ (ഉണ്ണി, മുന്‍ ജില്ല കാര്യവാഹ്), രമാദേവി, വസന്തകുമാരി. സംസ്കാരം നാളെ (തിങ്കളാഴ്ച) രാവിലെ 10ന് പച്ചാളം ശ്മശാനത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: