കല്‍പ്പറ്റ : ചൂട് കൂടിയതോടെ വയനാട് ബാണാസുരയില്‍ കാട്ടുതീ. വനം വകുപ്പിന്റെ സൗത്ത് വയനാട് ഡിവിഷനിലാണ് തീ പടര്‍ന്നത്. കുറ്റിയാം വയല്‍ മലമുകളിലാണ് കാട്ടുതീ പടര്‍ന്നിരിക്കുന്നത്.
അറുപത് ഹെക്ടറോളം വനഭൂമി കത്തിനശിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വനം വകുപ്പ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. കാപ്പികുളം കുറ്റിയാം മേഖലയിലെ വയലുകളിലേക്കും തീ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: