ആസാം വ്യാജ മദ്യ ദുരന്തം : മരണം 133 ആയി

Sunday 24 February 2019 4:15 pm IST

ഗോലാഘട്ട് : ആസാം വ്യാജ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 133ലെത്തി. ഗോലാഘട്ട്, ജോര്‍ഹട്ട് എന്നിവിടങ്ങളിലെ  വിവിധ ആശുപത്രികളിലായി നിരവധിപേര്‍ ഇപ്പോഴും ചികിത്സയിലാണ്.

കേസില്‍ ഇതുവരെ 12 പേര്‍ അറസ്റ്റിലായിട്ടുണ്ട്. സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിച്ച് രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. വ്യാജ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനു് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപ വീതവും നല്‍കും.  

പത്ത് രൂപയ്ക്കും 20 രൂപയ്ക്കും വിറ്റ മദ്യം വാങ്ങിക്കഴിച്ച തേയില തോട്ടത്തിലെ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. വ്യാഴാഴ്ച രാത്രിയോടെയാണ് മദ്യ ദുരന്തം പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് 90 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.