കൊച്ചി : ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റില്‍ പടര്‍ന്നുപിടിച്ച തീ അണച്ചു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് പ്ലാന്റിന് തീപിടിക്കുന്നത്. തീ നിയന്ത്രണ വിധേയമായതായി ജില്ലാ ഭരണകൂടമാണ് വാര്‍ത്ത പുറത്തുവിട്ടത്.
അഗ്നി ശമന യൂണിറ്റുകളുടെ മുന്നു ദിവസത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യത്തിലേക്കും തീ പടര്‍ന്നതാണ് അണയാന്‍ താമസമായത്. പ്ലാന്റിന് തീ പിടിച്ചതിനു പിന്നാലെ കൊച്ചി നഗരത്തിലെ ചമ്പക്കര, വൈറ്റില, മരട്, കുണ്ടന്നൂര്‍, കടവന്ത്ര, അമ്പലമുകള്‍ എംജി റോഡ് എന്നിവിടങ്ങളിലേക്കും പുക വ്യാപിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: