ശ്രീനഗര്‍ : ജമ്മു കശ്മീര്‍ അതിര്തിര്ത്തിയില് വീണ്ടും ഏറ്റുമുട്ടല്‍. കുല്‍ഗാം ജില്ലയിലെ ടരിഗാം ഏരിയയില്‍ ഭീകരര്‍ ഒളിച്ചു താമസിക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെ സുരക്ഷാ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
സൈന്യം തിരിച്ചടിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം ഏറ്റുമുട്ടല്‍ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: