ദുബായ്: ധാക്കയില്‍ നിന്ന് ദുബായിലേക്ക് പോയ ബംഗ്ലാദേശ് എയര്‍ലൈന്‍സ് വിമാനം റാഞ്ചാന്‍ ശ്രമിച്ച അക്രമിയെ കീഴ്പ്പെടുത്തി. ബംഗ്ലാദേശിന്റെ തുറമുഖ നഗരമായ ചിറ്റഗോംഗിലാണ് വിമാനം റാഞ്ചാന്‍ ശ്രമിച്ചത്. ഇതേതുടര്‍ന്ന് ബി.ജി.147 എന്ന വിമാനം ചിറ്റഗോങ്ഷാ അമാനത്ത് വിമാനത്താവളത്തില്‍ വൈകിട്ടോടെ അടിയന്തരമായി ഇറക്കുകയായിരുന്നു.
നേരത്തെ വിമാനം റാഞ്ചിയെന്ന വിവരം കോക്പിറ്റില്‍ നിന്ന് ലഭിച്ചതായി അധികൃതരാണ് അറിയിച്ചത്. തോക്കുധാരി കോക്പിറ്റിലെത്തി പൈലറ്റിനെ അക്രമിക്കാന്‍ ശ്രമിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും രണ്ട് ജീവനക്കാരെ അക്രമി ബന്ദിയാക്കിയെന്നും വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
142 യാത്രക്കാര്‍ വിമാനത്തിലുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ടുചെയ്തു. ബംഗ്ലാദേശ് സുരക്ഷാ സൈന്യം വിമാനം വളഞ്ഞുവെന്നും റാഞ്ചിയെന്ന് കരുതുന്നയാളുമായി ആശയവിനിമയം നടത്താന്‍ ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: