പ്രകൃതിക്ഷോഭ ജാഗ്രതാ സംവിധാനം കേരളമാകെ

Sunday 24 February 2019 9:18 pm IST

കൊച്ചി: കേന്ദ്രസര്‍ക്കാര്‍, തിരുവനന്തപുരത്ത് ചുഴലിക്കാറ്റ് ജാഗ്രതാ സംവിധാനവും ബെംഗളൂരുവില്‍ റഡാറും സ്ഥാപിക്കുന്നതോടെ കേരളം പൂര്‍ണമായും പ്രകൃതിക്ഷോഭ ജാഗ്രതാ സംവിധാന പരിധിയിലാകും. നിലവില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് റഡാര്‍ കേന്ദ്രമുള്ളത്. ബെംഗളൂരുവില്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര വകുപ്പ് സെക്രട്ടറി എന്‍. രാജീവ് കുമാര്‍ പറഞ്ഞു. 

പ്രളയാനന്തരം കേരളത്തില്‍ ഒബ്‌സര്‍വേറ്ററികള്‍ കൂടുതല്‍ ആവശ്യമായി വന്നു. നൂറു നിരീക്ഷണ ഓട്ടോമാറ്റിക് ക്യാമറകള്‍ സ്ഥാപിച്ചു. ഇനിയും വേണ്ടിവരും, സെക്രട്ടറി പറഞ്ഞു.

കേരളത്തില്‍ സമുദ്ര ഗവേഷണമുള്‍പ്പെടെ എല്ലാ ശാസ്ത്ര മേഖലയ്ക്കും ആവശ്യമായ ഫണ്ടും ശാസ്ത്രജ്ഞരേയും ലഭ്യമാക്കും. കണ്ടല്‍ കാടുകള്‍ കേന്ദ്രീകരിച്ച് പരിസ്ഥിതി ഗവേഷണവും ഇക്കോളജി ടൂറിസവും അടക്കമുള്ള പദ്ധതികള്‍ക്ക് സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.