കോഴിക്കോട്: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അധിക്ഷേപിക്കുന്നത് അധികാരത്തിന്റെ അഹന്ത കൊണ്ടാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍ എംഎല്‍എ. സമുദായ നേതാക്കന്മാരെ ആക്ഷേപിക്കുന്നത് ശരിയല്ല.
സുകുമാരന്‍നായര്‍ രാഷ്ട്രീയക്കാരനല്ല. സ്വന്തം സമുദായത്തിന്റെ താത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ചിലത് പറയുന്നു. അതിന് അദ്ദേഹത്തെ ഒരിക്കലും പറയാന്‍ പറ്റാത്ത രീതിയില്‍ ആക്ഷേപിക്കുന്നുവെന്നും രാജഗോപാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സമുദായ ആചാര്യന്മാരെ അധിക്ഷേപിക്കാനുള്ള അവകാശം ആര്‍ക്കും നല്‍കിയിട്ടില്ല. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് നിലപാട് വ്യക്തമായി പറഞ്ഞതാണ് ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ കാരണം. ഹിന്ദുസമൂഹത്തിന്റെയും എല്ലാ വിശ്വാസികളുടെയും താത്പര്യത്തിന് അനുകൂലമായ നിലപാടാണ് എന്‍എസ്എസ് എടുത്തത്. അത് സിപിഎമ്മിന് ദഹിക്കില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത്. ദേശീയതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്.
പാക്കിസ്ഥാന് സംസാരിക്കുന്ന പോലെയാണ് കോടിയേരി ബാലകൃഷ്ണന് സംസാരിക്കുന്നതെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: