ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സൈന്യവും സിആര്‍പിഎഫും ജമ്മുകശ്മീര്‍ പോലീസിലെ പ്രത്യേക ദൗത്യ സംഘവും സംയുക്തമായാണ് ഭീകരരെ നേരിട്ടത്. ജമ്മുകശ്മീര്‍ പോലീസിലെ ഡിവൈഎസ്പി അമന് ഠാക്കുര്‍ വീരമൃത്യു വരിച്ചു.
തിരച്ചില്‍ നടത്തിയ സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു മേജര്‍ അടക്കം മൂന്ന് സൈനിക ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാല് ഭീകരര്‍ ഒളിച്ചിരിക്കുന്ന വീട് സൈന്യം വളഞ്ഞിട്ടുണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: